Latest NewsIndiaNews

ബിരുദ കോഴ്‌സുകളിലേക്ക് എന്‍ട്രന്‍സ് എക്‌സാം നടപ്പിലാക്കാൻ സാധ്യത

ന്യൂഡല്‍ഹി: പബ്ലിക് കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ (കോമണ്‍ ടെസ്റ്റ് എക്‌സാം) നടത്താനുള്ള തീരുമാനം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഉടൻ നടപ്പിലാക്കുമെന്ന് സൂചന. ഇതോടെ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ പ്ലസ്ടു മാര്‍ക്ക് തടസമാകുന്ന സ്ഥിതി ഒഴിവാകും. പ്ലസ്ടുവിന് നേടിയ ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നതാണ് മിക്ക കോളേജുകളിലേയും നിലവിലെ രീതി. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടുന്നവരുടെയും 99 ശതമാനം മാര്‍ക്ക് നേടുന്നവരുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ട്. ഇതുമൂലം കോളേജുകളില്‍ അഡ്മിഷന്‍ നേടാനുള്ള അവസരം ലഭിക്കാതെ വരുന്നുണ്ട്.

Read also: കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ ചെരിപ്പൂരി അടിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ

പ്രവേശന പരീക്ഷ വരുന്നതോടെ മാര്‍ക്കിനേക്കാള്‍ കോഴ്‌സുകളോടുള്ള വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കി പ്രവേശനം നടത്താൻ കഴിയും. ബിരുദ കോഴ്‌സുകള്‍ക്ക് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാകും നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button