KeralaLatest NewsNewsIndia

മരട് ഫ്ലാറ്റ് വിഷയത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പ്രശ്നത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നു കേന്ദ്രം വ്യക്തമാക്കി. കേസ് പരിഗണിച്ച സമയത്തൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ടിട്ടില്ല, പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ എത്തിയതെന്നാണ് റിപ്പോർട്ട്. സര്‍വകക്ഷിയോഗത്തിന് ശേഷം മരട് ഫ്ലാറ്റ് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Also read : മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്; പ്രദേശവാസി സുപ്രീംകോടതിയിൽ

അതേസമയം ഫ്ലാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസി നൽകിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രജിസ്ട്രി തീരുമാനിക്കുന്ന ദിവസം മാത്രമെ ഹര്‍ജി പരിഗണിക്കാനാകൂ എന്ന് കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button