ന്യൂഡൽഹി : ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രത്യേക സുരക്ഷ തനിക്ക് വേണ്ടെന്നും ,കാവലായി സിആർപിഎഫ് മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ . നിലവിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ സുരക്ഷയിലാണ് അമിത് ഷാ .സി ആർ പി എഫ് സുരക്ഷ മാത്രം സ്വീകരിക്കുന്ന ആദ്യ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. അദ്ദേഹത്തിനു മുൻപ് രാജ്നാഥ് സിംഗ് , പി ചിദംബരം , സുശീൽ കുമാർ ഷിൻഡെ , ശിവ് രാജ് സിംഗ് ചൗഹാൻ എന്നിവർക്ക് സുരക്ഷ ഒരുക്കിയിരുന്നു .
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അമിത് ഷായാണ് .ഇസഡ്പ്ലസ് സുരക്ഷയ്ക്ക് കീഴില്‍ മൂന്ന് ഷിഫ്റ്റുകളിലായി 100 സിആര്‍പിഎഫ് സായുധ കമാന്‍ഡോകളാണ് അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കുന്നത്.
Post Your Comments