പ്രായം മുപ്പത് കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ,ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ചർമ സംരക്ഷണത്തിനു വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണിത്. അതിനായി നിങ്ങളെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.
- ഫേസ് മസാജ് ചെയ്യുക, രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിന് സൗന്ദര്യവും തിളക്കവും നൽകുവാൻ ഇത് നിങ്ങളെ സാഹായിക്കും.
2. തൈരോ പാലോ ഉപയോഗിച്ച് ദിവസവും വൈകിട്ട് ചർമ്മത്തിലെ അഴുക്ക് നീക്കുക. ആഴ്ചയിലൊരിക്കൽ അരിപ്പൊടി ഉപയോഗിച്ച് സ്ക്രബ് ചെയ്താൽ മൃതകോശങ്ങൾ അകലും. ആഴ്ചയിലൊരിക്കൽ ആവി കൊള്ളുന്നതും നല്ലതാണ്.
3. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്ലീച്ച് ഒഴിവാക്കി ഫേഷ്യൽ ചെയ്യുക
4. ദിവസം ആറ് മണിക്കൂർ ഉറങ്ങുന്നത് ചർമത്തിന്റെ യൗവനം നിലനിർത്തും. കൂടാതെ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിലൂടെ ചർമ്മത്തിന് മാർദ്ദവവും തിളക്കവും നേടാൻ സാധിക്കും
5. ദിവസവും അരമണിക്കൂർ വ്യായാമം വളരെ അത്യാവശ്യമാണ്. രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ വ്യായാമത്തിലൂടെ സാധിക്കും
6. മാനസിക സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണം. ഒപ്പം യോഗയും ധ്യാനവും പതിവാക്കുക. ഇത് മാനസിക സമ്മർദ്ദം അകറ്റി ചർമത്തിന് യൗവനം നൽകും.
Also read : പുരുഷന്മാര് മാത്രം കൂണ് കൂടുതലായി കഴിയ്ക്കണമെന്ന് പറയുന്നതിനു പിന്നില്‍
Post Your Comments