Latest NewsIndiaNews

കനത്തമഴ; 12 പേര്‍ ഇടിമിന്നലേറ്റു മരിച്ചു- 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു

പട്ന: ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ഇടിമിന്നലില്‍ 12 പേര്‍ മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച രാത്രി പട്‌നയില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ കനത്ത മഴയെത്തുടര്‍ന്ന് പോലീസ് കെട്ടിടത്തില്‍ മരം വീണു. പട്‌നയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഗംഗാ നദിയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രവി കുമാര്‍ പറഞ്ഞു.

READ ALSO: കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ടത് അയൽവാസിയായ സ്ത്രീക്ക് : ദാരുണമരണം

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് ഇരുപതോളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 വീടുകൾ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button