KeralaLatest NewsNews

കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി

കിഫ്ബിക്കെതിരെ വസ്തുതാ വിരുദ്ധ പ്രചരണമാണെന്നും സിഎജി വകുപ്പ് 14 പ്രകാരം ഓഡിറ്റിംഗുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പ്രത്യേക സുരക്ഷ ആവശ്യമില്ല, സിആർപിഎഫ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആക്ടിലെ 14ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button