Latest NewsIndiaNews

സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: വിദേശത്തു നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് 2011ലെ വിദേശ സംഭാവനാ നിയന്ത്രണ(റെഗുലേഷന്‍) നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്. സന്നദ്ധ സംഘടനാംഗങ്ങള്‍ ഒരു ലക്ഷം രൂപയ്ക്കു മേലുള്ള തുകയുടെ വ്യക്തിപരമായ ഉപഹാരങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തണം. നേരത്തെ 25,000 രൂപവരെയായിരുന്നു ഇതിന്റെ പരിധി.

ALSO READ: തീവ്രവാദ ഭീഷണി: തമിഴ്‌നാട്ടിലെ ഈ നഗരങ്ങളില്‍ കനത്ത സുരക്ഷ

ഒരു മതവിശ്വാസത്തില്‍നിന്ന് മറ്റൊന്നിലേയ്ക്ക് പരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിയമനടപടിക്ക് വിധേയപ്പെടുകയോ കുറ്റവാളിയാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും വിദ്വേഷമുണ്ടാക്കുകയും ചെയ്തിട്ടില്ലെന്നുമുള്ള സത്യവാങ്മൂലമാണ് ഇതിനായി നല്‍കേണ്ടത്. മുന്‍പ് ഇത് പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്‍.ജി.ഒ ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും മാത്രമായിരുന്നു. മാത്രമല്ല വിദേശ ഫണ്ടുകള്‍ തിരിച്ചുവിടുന്നതിലോ, രാജ്യദ്രോഹം, അക്രമാസക്തമായ മാര്‍ഗങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിലോ ഇവര്‍(എല്ലാ ജീവനക്കാരും) പങ്കെടുത്തിരിക്കാനും പാടില്ല. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനോട് പ്രഖ്യാപിക്കേണ്ടതാണ്.

എന്‍.ജി.ഒ അംഗങ്ങള്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനിടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ വിദേശത്ത് നിന്നും ലഭിച്ച ആതിഥ്യത്തെക്കുറിും സഹായത്തെക്കുറിച്ചും സര്‍ക്കാരിനെ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതുകൂടാതെ വിദേശത്ത് നിന്നും എത്ര ഫണ്ട് ലഭിച്ചു, ഫണ്ടിന്റെ ഇന്ത്യന്‍ രൂപയിലെ മൂല്യം എത്ര, പണം എന്തിനായി ഉപയോഗിച്ചു എന്നീ കാര്യങ്ങളെല്ലാം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഒരു മാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണം. നേരത്തെ ഈ കാലയളവ് രണ്ട് മാസമായിരുന്നു.

ALSO READ: ഹിന്ദു പെണ്‍കുട്ടി പാക്കിസ്ഥാന്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍: ശരീരമാസകലം പാടുകള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 18,000-ഓളം സന്നദ്ധ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ALSO READ: സിഗരറ്റിനേക്കാള്‍ അപകടകാരിയായ 8 ഭക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button