തുമകുരു•ബി.ജെപി എം.പി എ.നാരായണസ്വാമിയ്ക്ക് ദളിതനാണെന്ന കാരണത്താല്‍ യാദവ സമുദായത്തിലെ അംഗങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചെന്ന് ദൃക്സാക്ഷികള്‍. തിങ്കളാഴ്ച പരമനഹള്ളി ഗ്രാമത്തിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം.
‘ഞങ്ങള്‍ക്ക് പാരമ്പര്യമുണ്ട്, സംഭവങ്ങളുടെ ചരിത്രമുണ്ട്. അതിനാല്‍ അദ്ദേഹത്തെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ആളുകള്‍ പറഞ്ഞു’- പ്രദേശവാസിയായ നാഗരാജ് പറഞ്ഞു.
ചിത്രദുർഗ ലോക്സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നാരായണസ്വാമി ഗ്രാമത്തിലെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നത്തിനാണ് ഇവിടെയെത്തിയത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയുമായാണ് അദ്ദേഹം പരമനഹള്ളിയിലെത്തിയത്.
Post Your Comments