CricketLatest NewsNews

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍

മൊഹാലി: ടി20 പരമ്പരയിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം മത്സരം നാളെ മൊഹാലിയില്‍. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനു മത്സരം ആരംഭിക്കും . വെയിലുള്ള തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: സ്ത്രീകള്‍ ‘സെക്‌സ് ഡ്രീംസ്’ കാണുന്നത് വളരെയധികം വര്‍ധിച്ചിട്ടുണ്ട്, ഇത് ശുഭകരമായ മാറ്റമാണോ? പഠനം പറയുന്നത്

മാര്‍ച്ചില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനമാണ് മൊഹാലിയില്‍ അവസാനമായി നടന്ന രാജ്യാന്തര മത്സരം. ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ അറിയിച്ചു

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവറിറങ്ങും എന്നാണറിവ്. യുവതാരങ്ങള്‍ക്കു മുൻ‌തൂക്കം നൽകി വരാനിരിക്കുന്ന ടി20 ലോകകപ്പ് നേടലാണ് ടീം ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത് . ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ടീം തീരുമാനിച്ചിരിക്കുന്നത്.

ALSO READ: മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം, മൂന്നുപേർ അറസ്റ്റിൽ

ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സ്ഥിരതയില്ലാത്ത പന്തിന് ഈ പരമ്പര നിര്‍ണായകമാണ്.

shortlink

Post Your Comments


Back to top button