UAELatest NewsNewsGulf

ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു. തീ പിടിത്തമുണ്ടായ ഉടൻ തന്നെ ഇവിടത്തെ താമസക്കാരെ പുറത്തിറക്കി. ശേഷം സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Also read : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button