കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) ഡ്രോണ്‍ തകര്‍ന്നു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.
ചിത്രദുര്‍ഗ ജില്ലയിലെ ജോഡിചിക്കനെഹള്ളിയിലെ കാര്‍ഷിക മേഖലയിലെ വയലിലേക്കാണ് ആളില്ലാ ആകാശ വാഹനം (യുഎവി) വീണത്. പുലര്‍ച്ചെ ആറുമണിക്കാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഡിആര്‍ഡിഒ അധികൃതര്‍ സ്ഥലത്തെത്തി. ഡിആര്‍ഡിഒയ്യുടെ ടെസ്റ്റ് റേഞ്ച് ചിത്രദുര്‍ഗ ജില്ലാ ആസ്ഥാനത്തോട് വളരെ അടുത്താണ്.
READ ALSO: ‘മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തി’ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ആളില്ലാത്തതും ആളുള്ളതുമായ വിമാനങ്ങള്‍ക്ക് ഡിആര്‍ഡിഒ നടത്തുന്ന ഔട്ട് ഡോര്‍ ടെസ്റ്റിംഗും വിലയിരുത്തല്‍ സൗകര്യവുമാണ് ചല്ലക്കരെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലുള്ളത് (എടിആര്‍). ഇത്തരത്തില്‍ ടെസ്റ്റ് ട്രയല്‍ നടത്തിയ ഡ്രോണാണ് തകര്‍ന്ന് വീണത്. പരീക്ഷണം പരാജയപ്പെടുകയായിരുന്നുവെന്ന് അധികതര്‍ പറയുന്നു. സംഭവസ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
READ ALSO: നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും
Post Your Comments