Latest NewsKeralaIndia

‘മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തി’ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച്‌ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പരാതിയില്‍ നടപടിയെടുക്കും. പാലായില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെയാണ് യുഡിഎഫിന്റെ പരാതി.

രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച്‌ വോട്ടഭ്യര്‍ഥിച്ചശേഷം ഒരു ചാനലിനോട് പ്രതികരിച്ചപ്പോഴാണ് പാലായില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച്‌ ഫിഷറീസ് വകുപ്പ് മന്ത്രി ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. സംഭവത്തില്‍ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button