മാന്ദ്യത്തിലായ കാര്‍-ബൈക്ക് വിപണിയെ കരകയറ്റാൻ, വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി.എസ്.ടി. 28-ല്‍നിന്ന് 18 ശതമാനമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിർപ്പുമായി രംഗത്തെത്തിയത്. ഉണ്ടായേക്കാവുന്ന നികുതി നഷ്ടം തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് 20-ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സിലില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന് കേരള ധനമന്ത്രി അറിയിച്ചിട്ടുണ്ട്.
Also read : കഴിഞ്ഞവര്‍ഷം ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മരിച്ചവരുടെ എണ്ണം പുറത്ത്
വാഹന വിപണിയെ തളർച്ചയിൽ നിന്നും കരകയറ്റാനായി ജി.എസ്.ടി. കുറയ്ക്കുകയെന്ന ആശയം ധനമന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. ഇതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജി.എസ്.ടി. ഫിറ്റ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി. 28-ല്‍നിന്ന് 18 ആക്കുക വഴി 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം പത്തുശതമാനം ജി.എസ്.ടി. കുറയ്ക്കുന്നതിലൂടെ വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയിൽ എട്ടു ശതമാനം വരെ കുറവ് വരുന്നതിലൂടെ വില്പന മാന്ദ്യം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Also read :ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് നിശ്ചിത കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന അറിയിപ്പ്, ബിഎസ്-6 മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കില്ലെന്ന അറിയിപ്പ്, വാഹനങ്ങളുടെ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ്, പഴയ വാഹനം പൊളിക്കുന്നതിനുള്ള നടപടി ലളിതമാക്കിയത്, പുതിയ വാഹന രജിസ്‌ട്രേഷന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് എന്നിവയായിരുന്നു വാഹന വിപണിയെ ഉണര്‍ത്തുന്നതിനായി പ്രഖ്യാപിച്ച മറ്റു നടപടികൾ.
Post Your Comments