ചര്‍മ്മത്തിന് പ്രതിസന്ധിയിലാക്കുന്ന പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം പ്രശ്‌നങ്ങള്‍ തന്നെയാണ് പിന്നീട് ഗുരുതരമായ സൗന്ദര്യ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നത്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഇനി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയും. നമ്മള്‍ കഴിക്കുന്ന ആഹാരവും സ്വയം പരിചരണവും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും. ശരീരത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിന് ശരീരത്തിന് ശരിയായ പോഷകങ്ങള്‍ ആവശ്യമാണ്, ചര്‍മ്മത്തിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. പോഷകങ്ങള്‍ പുതിയ കോശങ്ങള്‍ ഉണ്ടാകാനും കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, സമ്മര്‍ദ്ദം, വിഷാംശങ്ങള്‍, പോഷകം കുറഞ്ഞ ആഹാര രീതി എന്നിവ വാര്‍ദ്ധക്യം വരുന്നതിന്റെ വേഗത കൂട്ടും. വേണ്ടത്ര ഉറക്കം, വിശ്രമം, വ്യായാമം എന്നിവയ്ക്ക് പുറമെ അപകടകരങ്ങളായ രാസവസ്തുക്കളെ അകറ്റി നിര്‍ത്തുന്നതും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും.
ചെറിയ അളവിലുള്ള നിര്‍ജ്ജലീകരണം പോലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിര്‍ജ്ജലീകരണം സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. ഇത് ചര്‍മ്മം ഇരുളുന്നതിനും തളരുന്നതിനും അയയുന്നതിനും കാരണമാകും. അതുകൊണ്ട് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ സൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യത്തിനും സാധിക്കുകയുള്ളൂ. ചര്‍മ്മത്തിന്റെ തകരാറുകളും നീര്‍വീക്കവും കുറച്ച് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും രോഗങ്ങളും പ്രതിരോധിക്കാന്‍ ആന്റി ഓക്‌സിഡന്റ് ശരീരത്തെ സഹായിക്കും. പാടുകള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നീര്‍ വീക്കം. അതുകൊണ്ട് തന്നെ ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന സ്വതന്ത്രറാഡിക്കലുകള്‍ കോശ ഘടനയ്ക്ക് സാരമായ തകരാറുകള്‍ ഉണ്ടാക്കും. നമ്മള്‍ കഴിക്കുന്ന വ്യത്യസ്ത പോഷകങ്ങള്‍ നിറഞ്ഞ ആഹാരം ഇവയെ നിഷ്‌ക്രിയമാക്കും. വിവിധ തരത്തിലുള്ള സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കുന്നതിന് പല തരത്തിലുള്ള ആന്റി ഓക്്‌സിഡന്റുകള്‍ അകത്ത് ചെല്ലണം. അതിനാല്‍ എല്ലാ നിറത്തിലുമുള്ള ഭക്ഷണങ്ങള്‍ ആഹാഹരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വരുത്തുന്ന വിഷാംശങ്ങള്‍ അകത്ത് ചെല്ലുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും
സണ്‍സ്‌ക്രീന്‍ ഏത് നേരവും പുരട്ടി പുറത്ത് പോവേണ്ട ആവശ്യമില്ല. കാരണം ചര്‍മ്മസംരക്ഷണത്തിന് സൂര്യപ്രകാശം കുറഞ്ഞ തോതില്‍ കൊള്ളേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുണകരമാണ്, ഇത് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍, അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. സണ്‍ഗ്ലാസ്സ് ധരിക്കാനും സിങ്ക്, ടൈറ്റാനിയം ഡയോക്‌സൈഡ് സണ്‍സക്രീനുകള്‍ ഉപയോഗിക്കാനും മറക്കരുത്.
Post Your Comments