Latest NewsCricketNews

ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു. സ്റ്റീവ് സ്‌മിത്തിന്‍റെയും പാറ്റ് കമ്മിന്‍സിന്‍റെയും മേൽക്കോയ്മയാണ് ടെസ്റ്റ് റാങ്കിംഗില്‍ നിലനിൽക്കുന്നത്. ആഷസിന് ശേഷം പ്രഖ്യാപിച്ച ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ബഹുദൂരം പിന്നിലാക്കിയാണ് സ്‌മിത്തിന്‍റെ കുതിപ്പ്.

ALSO READ: മാധ്യമ പ്രവർത്തകർക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ച് പൊലീസ്

നാലാം സ്ഥാനത്ത് 857 പോയിന്‍റുമായി ആഷസിനിറങ്ങിയ സ്‌മിത്ത് 774 റണ്‍സാണ് നാല് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയത്. കോലിയെക്കാള്‍ 34 പോയിന്‍റ് അധികമുള്ള സ്‌മിത്തിന് ആകെ 937 പോയിന്‍റായി.

ALSO READ: നാരങ്ങയുടെ സുഗന്ധവും, ഫാഷനും

റബാഡയെക്കാള്‍ 57 പോയിന്‍റാണ് കമ്മിന്‍സിന് കൂടുതലുള്ളത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആര്‍ച്ചര്‍ 37-ാം സ്ഥാനത്തെത്തി. ടെസ്റ്റ് അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ 83-ാം സ്ഥാനത്തായിരുന്നു ആര്‍ച്ചര്‍. ബൗളര്‍മാരില്‍ കമ്മിന്‍സിനും വെല്ലുവിളി ഉയര്‍ത്താന്‍ മറ്റാര്‍ക്കുമായില്ല. ആഷസ് പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ കമ്മിന്‍സ്(29 വിക്കറ്റുകള്‍) രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാഡയെ ബഹുദൂരം പിന്തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button