Latest NewsNewsIndia

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാ ര്‍ സുപ്രീം കോടതിയില്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും പ്രതിക്ക് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും ദൃശ്യങ്ങള്‍ രേഖയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

ALSO READ: പ്രതിരോധ ഗവേഷണ രംഗത്ത് വീണ്ടും അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ : ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പരീക്ഷണം വിജയകരം

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് കിട്ടാനുള്ള അവകാശം ദിലീപിനുണ്ടെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഇത് ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ALSO READ: ഈസിയായി തയ്യാറാക്കാം ഇളനീര്‍ പുഡ്ഡിങ്

പ്രതിക്ക് മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ നടിയും ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെക്കാലം കഴിഞ്ഞാണെങ്കിള്‍ പോലും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇടയാകുമെന്നും തന്റെ പേര് പുറത്ത് പോകുന്നതിനും സ്വകാര്യത നഷ്ടമാകുന്നതിനും ഇത് കാരണമാകുമെന്നും നടി പറഞ്ഞിരുന്നു. മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു.

ALSO READ: ആരാണ് യഥാര്‍ത്ഥ നിര്‍മ ഗേള്‍? യഥാര്‍ത്ഥ കഥ നിങ്ങളെ കരയിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button