നാരങ്ങയുടെ സുഗന്ധവും, ഫാഷനും തമ്മിൽ ഒരുപാട് ബന്ധമുണ്ട്. നാരങ്ങ മണം ശ്വസിച്ചാല്‍ കൂടുതല്‍ മെലിഞ്ഞവരും ഭാരം ഇല്ലാത്തവരുമായി ഒരു അനുഭവം മനുഷ്യര്‍ക്ക് ഉണ്ടാകുമെന്നാണ് ബ്രിട്ടണിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്.
ALSO READ: മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ നടക്കുന്ന മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സ്‍ ആണ് ഇന്‍ററാക്റ്റ് 2019. ഇന്‍ററാക്റ്റ് 2019 എന്ന പേരില്‍ നടന്ന ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് പഠനം അവതരിപ്പിച്ചത്.
നാരങ്ങയുടെ മണത്തെക്കുറിച്ച് മാത്രമല്ല ആളുകള്‍ക്ക് കൂടുതലും തടിയുള്ളതായും വലിപ്പമുള്ളതായും തോന്നുന്നത് വനില ഫ്‍ളേവര്‍ തെരഞ്ഞെടുക്കുമ്പോഴാണെന്നും പഠനത്തില്‍ വ്യക്തമായി. മനസ്സിലെ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ ഗന്ധത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
Post Your Comments