Latest NewsNewsLife StyleFood & Cookery

മധുരം ഇഷ്ടമാണോ? എങ്കില്‍ പൈനാപ്പിള്‍ കേസരി തയ്യാറാക്കാം…

 

മധുരത്തോട് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പൈനാപ്പിളിന്റെ കാര്യവും അതുപോലെ തന്നെ. രോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രക്ത സമ്മര്‍ദ്ദം ഒഴിവാക്കാനും മുടികൊഴിച്ചില്‍ തടയുന്നതിനും പൈനാപ്പിള്‍ ഉത്തമമാണ്. ഇതാ പൈനാപ്പിള്‍ രുചിയും മധുരവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു കിടിലന്‍ റെസിപ്പി

ആവശ്യമായ ചേരുവകള്‍

റവ – ഒരു കപ്പ്
പഴുത്ത കൈതച്ചക്ക ( ചെറുതായി അരിഞ്ഞത്) – ഒരു കപ്പ്
നെയ്യ് – അരക്കപ്പ്
പഞ്ചസാര- 2 കപ്പ്
ഏലക്കാപ്പൊടി – 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി- ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ നന്നായി വറുത്ത് മാറ്റിവയ്ക്കുക. അല്‍പ്പം നെയ്യില്‍ത്തന്നെ വറുക്കുന്നതാണ് ഉത്തമം. രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യില്‍ കൈതച്ചക്ക ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നന്നായി വേവിച്ചുടയ്ക്കുക. ഇതിലേക്ക് വറുത്ത റവയും ഒന്നരക്കപ്പ് മഞ്ഞള്‍ കലക്കിയ വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത് വെള്ളം വറ്റിവരുമ്പോള്‍ പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് നെയ്യ് കുറെശ്ശേ കുറെശ്ശേയായി ചേര്‍ത്തുകൊടുത്ത് നന്നായി ഇളക്കുക. ഇത് പാത്രത്തില്‍നിന്ന് വിട്ടുവരുന്ന പാകമായാല്‍ അടുപ്പില്‍ നിന്നും ഇറക്കാം. ശേഷം വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button