തൊടുപുഴ:സര്‍ക്കാര്‍ഭൂമി കയ്യേറിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോധരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് ചിന്നക്കനാലിലെ ഭൂമി കയ്യേറിയ കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.
റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. 2007ല്‍ വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യകാലത്താണ് എം എം മണിയുടെ സഹോദരന്റെ ഇടപാടുകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പന്ത്രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതിനെ കുറിച്ച് മന്ത്രി എംഎം മണിയോട് വിവരം തിരക്കിയ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി മന്ത്രി.തന്റെ സഹോദരനെതിരായ കുറ്റപത്രം സംബന്ധിച്ച് ഒന്നും അറിയില്ലെന്നും അതിനെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നും ക്ഷുഭിതനായി മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തനിക്കറിയാത്ത കാര്യമാണ്. അതേപ്പറ്റി ചോദിക്കരുതെന്നും താന്‍ വല്ലതുമൊക്കെ പറയുമെന്നും ക്ഷുഭിതനായി പറഞ്ഞ മണി തുടര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ സ്വഭാവം മാറുമെന്ന് കയര്‍ക്കുകയും ചെയ്തു.
Post Your Comments