
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ഗസ്റ്റ് ഹൗസില്‍ വിദേശ പൗരന് മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ പൗരനായ നിക്കോളാസിനെ (45) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴ്ചയാണ് നിക്കോളാസ് ഗസ്റ്റ് ഹൗസില്‍ താമസിക്കാനെത്തിയത്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകു.
ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥരാണ് ശനിയാഴ്ച നിക്കോളാസിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ചു ഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനെ വിവരം അറിയിച്ചിട്ടുണ്ട്.
Post Your Comments