
ഭോപ്പാല്‍: 10 വയസ്സുകാരനെ മദ്രസക്കുള്ളിലെ ഇരുമ്പ് ബെഞ്ചില്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് വിവാദമാകുന്നു . മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മദ്രസയുടെ അടുത്ത് താമസിക്കുന്ന ആളുകളാണ് ഇത് കണ്ടെത്തിയത്.10 വയസ്സുകാരന്‍ താമസിക്കുന്നതും പഠിക്കുന്നതും മദ്രസക്കുള്ളിലായിരുന്നു. 10 വയസ്സുകാരന് സമീപം ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. ഞായറാഴ്ച ആണ് നാട്ടുകാർ കുട്ടികളെ ഇത്തരത്തിൽ കണ്ടെത്തിയത്.
ഇതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ബാലനെ മോചിപ്പിച്ചു. രജിസ്റ്റര്‍ ചെയ്യാതെയാണ് മദ്രസ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്രസ അധികൃതര്‍ അവകാശപ്പെട്ടു . ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു.
ഒരു വീട്ടുകാർ നടത്തുന്ന ഈ മദ്രസയിൽ 22 കുട്ടികൾ പഠിക്കുന്നതായാണ് വിവരം.കെട്ടിയിടപ്പെട്ട ബാലന്‍ രണ്ട് മാസമായി ഇവിടെ എത്തിയിട്ട്. രണ്ട് കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച ജില്ല ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.
Post Your Comments