UAELatest NewsNewsGulf

യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്

ദുബായ് : യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ചതും മോശവുമായ അഞ്ച് വീതം കേന്ദ്രങ്ങളുടെ വിവരങ്ങൾ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തെ 600 കേന്ദ്രങ്ങളാണ് മൂല്യ നിർണയത്തിനായി ഉൾപ്പെടുത്തിയിരുന്നത്.

Also read : മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു

പ്രിയ സഹോദരീ സഹോദന്മാരെ, പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 600 സേവന കേന്ദ്രങ്ങളുടെ മൂല്യം നിർണയത്തിന്റെ വിവരണപ്പട്ടിക എനിക്ക് ലഭിച്ചിരിക്കുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത മികച്ചതും മോശവുമായ അഞ്ച് കേന്ദ്രങ്ങളുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കുന്നു. മോശം പ്രകടനം കാഴ്ചവച്ച കേന്ദ്രങ്ങളുടെ ഡയറക്ടർമാരെ ഉടൻ മാറ്റാൻ വേണ്ടി നിർദേശം നൽകുകയും ജനങ്ങളുമായി നല്ല രീതിയിൽ ഇടപെടുന്ന മാനേജർമാരെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്തതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. വാർഷികാടിസ്ഥാനത്തിലാണ് ഈ  മൂല്യനിർണയം നടത്തുന്നത്. മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ജനറൽ മാനേജർമാർ, മന്ത്രാലയങ്ങൾ, മറ്റു ഗവ.സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെയെല്ലാം മൂല്യം നിർണയിക്കുന്നു. എല്ലാ റിപ്പോർട്ടുകളും സുതാര്യമായി പങ്കുവയ്ക്കുകയും ചെയ്യുന്നുവെന്നും കൃത്യതയോടെ മൂല്യർണയത്തിനുള്ള ധൈര്യം ഞങ്ങളുടെ ടീമുകൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

മികച്ച സ്ഥാപങ്ങളുടെ വിവരങ്ങൾ ചുവടെ

ഫെഡറൽ അതോറിറ്റി ഫോർ എെ‍ഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്റർ, ഫുജൈറ

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അജ്മാൻ കേന്ദ്രം

ട്രാഫിക് ആനൻഡ് ലൈസൻസിങ് സെന്റർ, അജ്മാൻ (ആഭ്യന്ത്ര മന്ത്രാലയം)

വാസിത് പൊലീസ് സ്റ്റേഷൻ, ഷാർജ

റാസൽഖൈമ സെന്റർ ഫോർ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം

മോശം സ്ഥാപങ്ങളുടെ വിവരങ്ങൾ ചുവടെ

ഷാർജ അൽഖാൻ എമിറേറ്റ്സ് പോസ്റ്റ് ശാഖ

ദുബായ് അൽ മുഹൈസിന സെന്റർ ഫൊർ പ്രിവന്റീവ് മെഡിസിനിലെ ഫെഡറൽ അതോറിറ്റി ഫൊർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ഓഫീസ്

ഷാർജ സെന്ററിലെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി ഓഫീസ്

ബനിയാസ് സെന്റർ സാമൂഹിക കാര്യ മന്ത്രാലയം

ഇമിറാത്തൈസേഷൻ ഓഫീസ് ഫുജൈറ

shortlink

Related Articles

Post Your Comments

Related Articles


Back to top button