അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കാനെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ വിസ പദ്ധതി അവസാനിക്കുന്നത് ഇന്ന്. യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുക.
Also read : അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്‍
എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുവാൻ വേണ്ട പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏത് വിഭാഗത്തിലുള്ളതാണെങ്കിലും ആനുകൂല്യം ലഭിക്കാൻ തടസമുണ്ടാകില്ല. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments