ശ്രീനഗര്‍: ദക്ഷിണ കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍. കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ 12ന് ഷോപ്പിയാനിലെ തോട്ടത്തില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പ്രശസ്തമായ ഗോള്‍ഡന്‍ ആപ്പിള്‍ കൂട്ടത്തോടെ തീവ്രവാദികള്‍ തീയിട്ടു നശിപ്പിച്ചു. ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് തോട്ടം ഉടമയുടെ നഷ്ടം. അടുത്തിയെ കനിഗാം ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടം തീവ്രവാദികള്‍ പൂര്‍ണമായും തീയിട്ട് നശിപ്പിച്ചിരുന്നു.
ആപ്പിളുകള്‍ വില്‍പ്പന തടത്തരുതെന്ന് ആവശ്യപ്പെട്ട് തീവ്രവാദികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായും ഗ്രാമീണര്‍ പറയുന്നു. ആക്രമണങ്ങള്‍ ഭയന്ന് പോലീസില്‍ പരാതിപ്പെടാനും ആരും തയ്യാറാകുന്നില്ല.ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ഷോപ്പിയാനിലെ മറ്റൊരു ഗ്രാമത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ചിരുന്ന 70 പെട്ടി ആപ്പിളുകളാണ് തീയിട്ട് നശിപ്പിച്ചത്.
Post Your Comments