ന്യൂ ഡൽഹി : മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെ കാമുകനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി. വിശ്വസ്തനായ ഭര്‍ത്താവും ഉത്കൃഷ്ടനായ കാമുകനും ആവണമെന്നാണ് ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് പറഞ്ഞത്. തങ്ങള്‍ക്ക് യുവതിയുടെ ഭാവിയെക്കുറിച്ച് മാത്രമേ ആശങ്കയുള്ളു. തങ്ങള്‍ മിശ്രവിവാഹത്തിന് എതിരല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും, യുവാവിനോട് വിശ്വസ്തനായി ഇരിക്കാന്‍ കോടതി ആവശ്യപ്പെടുകയുമായിരുന്നു.
Also read : ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നു കോണ്‍ഗ്രസ്
ഹിന്ദു യുവതിയുമായുള്ള വിവാഹത്തെ യുവതിയുടെ കുടുംബം എതിര്‍ത്തിരുന്നു ഇതോടെ താന്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി മുസ്‌ലിം യുവാവ് അറിയിച്ചതോടെ യുവാവ് പറയുന്നത് നുണയാണെന്നും തങ്ങളെ വഞ്ചിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments