Latest NewsKeralaNews

അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന ആശയം മുന്നോട്ടുവെച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റായെന്നും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Read also: ജസ്റ്റ് ഒരു കോള്‍ .. വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന്‍ പൊലീസ് വലയില്‍

ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണ്. ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button