റിയാദ് : കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ അബ്ഖൈക് എണ്ണ സംസ്കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചു. ആക്രമണമുണ്ടായ മേഖലകളിൽ ഉല്‍പാദനം നിര്‍ത്തിവച്ചു. ഇതിനാൽ എണ്ണ ഉദ്പാദനം പകുതിയോളം കുറഞ്ഞതായി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്‍ അറിയിച്ചു.
Also read : ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോയ്ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം
പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാകുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ അഞ്ചുശതമാനമാണിത്. ആഗോള വിപണയിലേക്ക് സൗദി പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെ എണ്ണ വിതരണം ചെയ്യുന്നുണ്ട്. അബ്ഖൈക് പ്ലാന്‍റ് പൂർവസ്ഥിതിയിലാവാൻ വൈകുന്ന സാഹചര്യമുണ്ടായാൽ ആഗോള വിപണിയിൽ അഞ്ച് മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില കൂടുമെന്നാണ് ആഗോള സാമ്പത്തിക മാധ്യമങ്ങളും വിദഗ്ധരും നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെയുള്ള വിപണിയിൽ വില കൂടിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് സൗദി അറേബ്യയെയാണ് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത്. പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുളള നടപടികള്‍ അമേരിക്ക ആരംഭിച്ചു. അതോടൊപ്പം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നു അമേരിക്ക ആരോപിച്ചു.
Post Your Comments