ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ യോഗ്യതയുള്ള ഉദ്യോഗാർഥികളില്ലെന്ന കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‍വറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. വടക്കേ ഇന്ത്യക്കാരെ അപമാനിക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ കാരണമുണ്ടായ സാമ്പത്തിക മാന്ദ്യമാണു തൊഴിൽ നഷ്ടങ്ങൾക്ക് കാരണം. സർക്കാർ എന്തെങ്കിലും നല്ലതു ചെയ്യുന്നുണ്ടോയെന്നാണ് യുവാക്കൾ നോക്കുന്നത്. വടക്കേ ഇന്ത്യക്കാരെ അപമാനിച്ചു രക്ഷപ്പെടാനുള്ള ശ്രമം നടക്കില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം കേന്ദ്രമന്ത്രിയുടെ വാക്കുകൾക്കെതിരെ ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. വടക്കേ ഇന്ത്യയിൽ തൊഴിലുകൾ നഷ്ടപ്പെടുമ്പോൾ മന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ അപമാനകരമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
Post Your Comments