ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ ഉണ്ടായ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും
ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 11 പേര് മരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. സംഭവത്തില്‍ 25 പേരെ രക്ഷപ്പെടുത്തിയെന്നും, ഇരുപതോളം പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായത്. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പിക്കൊണ്ടാലുവിലേയ്ക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ALSO READ: പ്രശസ്ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ
കാണാതായവര്‍ക്കായി ഹെലിക്കോപ്റ്ററിലും തെരച്ചില്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടമുണ്ടാവാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെതാണ് അപകടത്തില്‍പ്പെട്ട ബോട്ട് എന്നാണ് വിവരം.
Post Your Comments