ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഭീഷണി. ഇന്ത്യയ്ക്കെതിരെ ആണവ യുദ്ധ ഭീഷണിയുമായാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സ്വാഭാവിക യുദ്ധം ഉണ്ടായാല്‍ പോലും അത് ആണവ യുദ്ധത്തില്‍ കലാശിക്കാനാണ് സാദ്ധ്യത എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞത്. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍ ജസീറയുമായുള്ള അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര രാജ്യങ്ങളുടെ പിന്തുണ നേടി അതിലൂടെ ഇന്ത്യയുമായി ആണവ യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്നാണ് ഇന്ത്യ നിഗമിക്കുന്നത്.
Read Also : അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി എസ് ശ്രീധരന്‍ പിള്ള
‘ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകുമ്പോള്‍, അത് സാധാരണ യുദ്ധമാണെങ്കില്‍ പോലും ആണവയുദ്ധത്തിലേക്ക് എത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചിന്തിക്കാന്‍ പറ്റാത്തത് സംഭവിക്കും. ഞങ്ങള്‍(പാകിസ്ഥാന്‍) യുദ്ധം ചെയ്യുമ്പോള്‍ തോല്‍ക്കും എന്നൊരു അവസ്ഥ വരികയാണെങ്കില്‍(അങ്ങനെ സംഭവിക്കാതിരിക്കട്ടെ), ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍, ഒന്നുകില്‍ തോല്‍ക്കണം, ഇല്ലെങ്കില്‍ മരിക്കും വരെ സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യണം. പാകിസ്ഥാനികള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുംവരെ പോരാടും എന്നെനിക്കറിയാം.’ ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം ഉപയോഗിപ്പിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments