ബിജ്നോര്‍: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലുള്ള മകളെ യുവതി ക്രൂരമായി കൊലപ്പെടുത്തി. മന്ത്രവാദത്തെ തുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ മെഴുകുതിരി ഉപയോഗിച്ച് മൃതദേഹത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. നാഗ്പൂരിലെ ഖഡാഗ്‌സെന്‍ ഗ്രാമത്തിലാണ് നാലുവയസുകാരിയായ ചാന്ദ്‌നി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവിന് തന്നോടും മക്കളോടുമുള്ള സ്‌നേഹം കുറയുകയാണെന്ന സംശയമാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 10: 30 ഓടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഷേരക്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന നാഗര്‍പൂര്‍ ഖഡാഗ്സെന്‍ ഗ്രാമത്തില്‍ നിന്ന് 250 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. തുടക്കത്തില്‍, കുട്ടി മന്ത്രവാദത്തിന് ഇരയായാണ് മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ കേസഅന്വേഷിക്കുന്നതിനിടെ കുട്ടിയുടെ പിതാവ് രണ്ടുതവണ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. കുട്ടി രണ്ടാമത്തെ ഭാര്യയുടെ മകളായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ആദ്യഭാര്യയെ ചോദ്യം ചെയ്യുന്നതും ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നതും.
2004 ലാണ് 30 കാരിയായ രജനിയും അന്നു കശ്യപുമായുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. തുടര്‍ന്ന് 2010ല്‍ ഇവരുടെ ഭര്‍ത്താവ് അനിത എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് ചാന്ദ്‌നി. ഇതോടെ ഭര്‍ത്താവ് തന്നെയും മക്കളെയും അവഗണിക്കാന്‍ തുടങ്ങിയെന്നും തന്റെ രണ്ടാമത്തെ ഭാര്യയോടും മകളായ ചാന്ദ്നിയോടും ഭര്‍ത്താവ് അമിത വാത്സല്യം കാണിച്ചുവെന്നും, ഇത് സഹിക്കാന്‍ കഴിയാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും രജനി പറഞ്ഞു.
ALSO READ: ഡ്രോൺ ആക്രമണം; സൗദിയിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചു : വില ഉയരാൻ സാധ്യത
പ്രദേശത്തെ ഒരു സ്‌കൂളില്‍ തൂപ്പൂജോലിക്കാരിയായിരുന്ന രജനി വെള്ളിയാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി. ഈ സമയം അനിത കുളിക്കുകയായിരുന്നു. വീട്ടില്‍ ചാന്ദ്നി തനിച്ചിരുന്ന് കളിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അനിതയെ ഒരു പാഠം പഠിപ്പിക്കാന്‍ രജനി തീരുമാനിക്കുകയായിരുന്നു. രജനി കുട്ടിയെ എടുത്ത് സമീപത്തെ വയലിലേക്ക് പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. പൈജാമയുടെ വള്ളി കുട്ടിയുടെ കഴുത്തില്‍ മുറുക്കിയാണ് കൊലചെയ്തതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. മന്ത്രവാദത്തിനിരയായാണ് കുട്ടി മരിച്ചതെന്ന് തോന്നിക്കാന്‍ ശരീരഭാഗങ്ങളില്‍ മെഴുകുതിരി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും ഇവര്‍ പറയുന്നു. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് തിരിയാതിരിക്കാനാണ് രജനി ഇത്തരത്തിലൊരു കൃത്യം ചെയ്തത്.
എന്നാല്‍ രജനിയുടെ പദ്ധതി പോലീസിന്റെ അന്വേഷണത്തില്‍ പരാജയപ്പെട്ടുവെന്ന് പോലീസ് സൂപ്രണ്ട് വിശ്വജിത് ശ്രീവാസ്തവ പറഞ്ഞു. രജ്നിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം കുറ്റം സമ്മതിക്കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 201 എന്നിവ പ്രകാരം രജ്നിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ALSO READ: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തയാള്‍ക്ക് പിഴയില്ല, പകരം പോലീസ് ചെയ്തത്
Post Your Comments