ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, വാഴപ്പഴത്തിന്റെ അത്ഭുത ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും നല്‍കുന്നു. പക്ഷെ ശരിയായ രീതിയിലുള്ള ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ എപ്പോഴെങ്കിലും പഴം കഴിച്ചിട്ട് കാര്യമില്ല. ശരിയായ രീതിയില്‍ ശരിയായ സമയത്ത് കഴിക്കണം.
ദിവസവും രണ്ട് വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ശക്തി നല്‍കുന്നു. എല്ലാ ദിവസവും വ്യായാമ ശേഷം വെറും വയറ്റില്‍ രണ്ട് വാഴപ്പഴവും പാലും കഴിച്ച് നോക്കൂ. നിങ്ങളുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം കാണാം. ദിവസവും രാവിലെയും വൈകുന്നേരവും വാഴപ്പഴം ജ്യൂസ് അല്ലെങ്കില്‍ ഷെയ്ക്ക് അടിച്ച് കുടിക്കുന്നത് ഏറെ നല്ലതാണ്. ഇത് ഉണ്ടാക്കുമ്പോള്‍് കുറച്ച് ബദാമോ കശുവണ്ടിയോ ചേര്‍ത്താല്‍ ഇരട്ടി ഫലം ലഭിക്കും. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കാം. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും പറ്റിയ ഒരു എനര്‍ജി ഡ്രിങ്ക് ആണിത്.
ALSO READ: ബ്രോക്കോളിയുടെ അത്ഭുതഗുണങ്ങൾ
ചില ആളുകള്‍ രാത്രിയില്‍ വാഴപ്പഴം കഴിക്കാറുണ്ട്. എന്നാല്‍ ഇത് ദോഷമാണ്. പഴം് രാവിലെയും ഉച്ചയ്ക്കും കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരമോ രാത്രിയിലോ പഴം കഴിക്കുന്നത് ചുമയ്ക്ക് കാരണമാകും, അതുപോലെ തന്നെ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാകുന്നതിനും ഉറക്കം തടസപ്പെടുന്നതിനും കാരണമാകും.
വിഷാദരോഗം, വിളര്‍ച്ച, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കൊക്കെ പഴം നല്ലതാണ്. നെഞ്ചിരിച്ചില്‍ തടയാനും, രാവിലെയുണ്ടാകുന്ന ഛര്‍ദ്ദി ഒഴിവാക്കാനുമൊക്കെ അത് സഹായിക്കും. മാനസിക പിരിമുറുക്കത്തില്‍ നിന്നും മുക്തി നേടാന്‍ ഒരു പഴം കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. പഴത്തില്‍ ഉള്ള ട്രിടോഫാന്‍ എന്ന ഒരു പ്രോടീന്‍ ശരീരത്തില്‍ സെരോടോനിന്‍ ആയി മാറുന്നതുകൊണ്ടാണ് മനസ്സിന് ഉന്മേഷം ലഭിക്കുന്നത്. ഇതില്‍ വൈറ്റമിന്‍ ബി-12ഉം അടങ്ങിയിരിക്കുന്നു.
ALSO READ: പുരുഷന്മാര്‍ കൂണ്‍ കഴിച്ചാല്‍…
പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. ഇക്കാരണത്താല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച ഒഴിവാക്കുന്നു.
പൊട്ടാഷ്യം ധാരാളം ഉള്ളതിനാലും സാധാരണ ഉപ്പിന്റെ അളവ് കുറഞ്ഞതിനാലും പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. ശരീരത്തിലെ അമ്ലാംശം കുറയ്ക്കാന്‍ ക്ഷാരസ്വഭാവമുള്ള പഴത്തിനു കഴിയുന്നു. ഇക്കാരണത്താല്‍ നെഞ്ചെരിച്ചില്‍ കൊണ്ടു ബുദ്ധിമുട്ടുന്നവര്ക്ക് ഇത് നല്ലൊരു ഔഷധമാണ്. ജോലിക്കിടയില്‍ ചോക്ലേറ്റും ചിപ്‌സും കഴിച്ച് തടി കൂട്ടുന്നതിനു പകരം പഴം കഴിച്ചാല്‍ വണ്ണം കൂടുകയും ഇല്ല, ജോലിക്കിടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന് അയവ് വരികയും ചെയ്യും.
Leave a Comment