![](/wp-content/uploads/2019/09/FOETUS.jpg)
ന്യൂയോര്‍ക്ക്: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍. ഡോക്ടറുടെ മരണത്തിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇല്ലിനോസിലെ വില്‍കൗണ്ടിലുള്ള ഡോ. അള്‍റിക് ക്ലോഫറുടെ വീട്ടില്‍ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോ. അള്‍റിക് ക്ലോഫര്‍ സെപ്റ്റംബര്‍ 3 നാണ് മരിച്ചത്.
Read Also : കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം
ഡോക്ടറുടെ മരണശേഷം ചിക്കാഗോയില്‍ നിന്ന് 45 മൈല്‍ (72 കിലോമീറ്റര്‍) തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതിചെയ്യുന്ന വില്‍കൗണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കുടുംബവും അഭിഭാഷകനും സ്വകാര്യ വസ്തുക്കള്‍ പരിശോധിക്കുന്നതിനിടയിലാണ് 2,246 ഭ്രൂണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
Post Your Comments