Latest NewsIndiaNews

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ നേപ്പാള്‍ സ്വദേശികളില്‍ നിന്നും പിടികൂടിയത് കൈത്തോക്കും കത്തികളും

കൊച്ചി: കൊച്ചിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടയില്‍ കൈത്തോക്കുമായി രണ്ട് പേര്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും അഞ്ച് കത്തികളും കണ്ടെടുത്തു.

ALSO READ: “ഇന്ത്യയുടെ പ്രസംഗത്തിനെത്താതെ ഭക്ഷണത്തിനു മാത്രം കൃത്യമായെത്തി ” പാക് പ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

ഓണക്കാലത്തെ ലഹരിക്കടത്ത് തടയാനായി നഗരത്തിലെങ്ങും എക്‌സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയില്‍ നിന്നും രണ്ട് നേപ്പാള്‍ സ്വദേശികള്‍ പിടിയിലായത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന മദ്യം കൈമാറുന്നതിനിടെയാണ് ഇരുവരും എക്‌സൈസ് പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും കൈത്തോക്കും കണ്ടെടുത്തു. അഞ്ച് സ്പ്രിംങ്ങ് കത്തികളും 70,000 രൂപയും ഇവരില്‍ നിന്ന് പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.

ALSO READ: സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും, സാമ്പത്തിക ഉത്തജന നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഇവര്‍ കേരളത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ കൊച്ചിയില്‍ അനധികൃതമായി താമസിച്ച് വരുകയായിരുന്നു. വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസിന് കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു.

ALSO READ: ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button