ന്യൂഡൽഹി: വിപണി പിടിക്കാൻ പുതിയ ആപ്പിൾ ഐ ഫോണ്‍ മോഡലുകൾ എത്തി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്‌സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. മൂന്നു മോഡലുകളിലും ആകർഷകമായ ഫീച്ചറുകളാണ് ഉള്ളത്.
ALSO READ: ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്
ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12 മെഗാ പിക്‌സല്‍ വീതമുള്ള ഇരട്ട ക്യാമറയും പ്രൊ, മാക്‌സ് എന്നിവയില്‍ മൂന്ന് ക്യാമറകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്യാമറകളില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും.
വൈഡ് ആംഗിള്‍, അള്‍ട്രോ വൈഡ് ആംഗിള്‍ ലെന്‍സുകളുള്ള ക്യാമറകളില്‍ 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ലഭിക്കും. മുന്‍ വശത്തെ ക്യാമറ 12 എം പിയാണ്. 64ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ കറുപ്പ്, വെള്ള, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.
വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേക സംരക്ഷണം നല്‍കും. ഐ ഫോണ്‍ എക്‌സ് ആര്‍ സീരിസിനേക്കാള്‍ ഒരു മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നതും പ്രത്യേകതയാണ്. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണ ഘടകം. ഐ ഫോണ്‍ 11 ന് 6.1 ഇഞ്ച് സ്‌ക്രീനും പ്രോ, മാക്‌സ് എന്നിവയ്ക്ക് 5.8 ഇഞ്ച് സക്രീനുമാണുളളത്. ബയോണിക് പ്രൊസസറാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ട്രൂ ഡെപ്ത്ത് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
Post Your Comments