UAELatest NewsNewsGulf

രണ്ടു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് ഷെയ്ഖ് മൊഹമ്മദ്‌

അബുദാബി•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച യു.എ.ഇ സർക്കാരിലെ ഏറ്റവും മികച്ചതും മോശമായതുമായ അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.

മികച്ച പ്രകടനം കാഴ്ചവച്ച കേന്ദ്രങ്ങൾക്കുള്ള പ്രതിഫലമായി ഷെയ്ഖ് മുഹമ്മദ് രണ്ടുമാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.

രണ്ട് മാസത്തെ ബോണസ് ലഭിക്കുന്ന അഞ്ച് മികച്ച കേന്ദ്രങ്ങള്‍ ഇവയാണ്:

1. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, ഫുജൈറ സെന്റർ

2. വിദ്യാഭ്യാസ മന്ത്രാലയം, അജ്മാൻ കേന്ദ്രം

3. ആഭ്യന്തര മന്ത്രാലയം, ട്രാഫിക്, ലൈസൻസിംഗ് കേന്ദ്രം, അജ്മാൻ

4. ആഭ്യന്തര മന്ത്രാലയം, വസിത് പോലീസ് സ്റ്റേഷൻ, ഷാർജ

5. ഷെയ്ഖ് സായിദ് ഭവന പദ്ധതി, റാസ് അൽ ഖൈമ സെന്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button