
മസ്ക്കറ്റ് : ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ഒമാനിൽ ഹൈമക്കടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദി കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന സ്വദേശികളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുടുംബ നാഥന് ഗൗസുല്ല ഖാന്, ഭാര്യ ഐഷ സിദ്ദീഖി, മകന് ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു.
Also read : BREAKING: ലാദന്റെ മകനെയും അമേരിക്ക തീര്‍ത്തു; ഔദ്യോഗിക സ്ഥിരീകരണം
Post Your Comments