കൊച്ചി: നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് നേടാനുള്ള ബുക്കിംഗ് ആരംഭിച്ചതോടെ വന്‍ പങ്കാളിത്തവുമായി ഇന്ത്യക്കാരും. 2020 -ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ യാത്രചെയ്യാനാകില്ലെങ്കിലും പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന് നാസ പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ ആവേശപൂര്‍വമാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് നാസ ഈ ആശയം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിവരെ 1,258,674 ഇന്ത്യക്കാരാണ് തങ്ങളുടെ പേരുകള്‍ ബോര്‍ഡിങ് പാസിനായി രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്‍ കണക്കില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. 2,518,514 പേര്‍ രജിസ്റ്റര്‍ ചെയ്ത് തുര്‍ക്കി ഒന്നാംസ്ഥാനത്താണ്. ആകെ 9,149,160 ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
When our #Mars2020 rover lands on the Red Planet in 2021, it will carry a microchip etched with the names of millions of people from planet Earth. Is yours on it?
There are 20 days left to get your boarding pass and fly your name on our rover. Book now: https://t.co/J9lzRs6loc pic.twitter.com/ufNp2IkTPf
— NASA (@NASA) September 12, 2019
നാസയുടെ വെബ്സൈറ്റില്‍ ‘സെന്റ് യുവര്‍ നെയിം’ എന്ന വിഭാഗത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ ബോര്‍ഡിങ് പാസും ലഭിക്കും. മാര്‍സ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റര്‍ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാര്‍കോഡ് തുടങ്ങിയവയാണ് ബോര്‍ഡിങ് പാസില്‍ അടങ്ങിയിരിക്കുന്നത്. ഈ പേരുകള്‍ മൈക്രോചിപ്പിലാക്കി മൈക്രേമാര്‍സ് റോവറില്‍ ചൊവ്വയിലേക്ക് അയക്കാനാണ് നാസയുടെ പദ്ധതി. ഈ മാസം 30 വരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
ALSO READ: ഭർത്താവിനെ കെട്ടിയിട്ട് ഭാര്യ ചെടി മുറിക്കുന്ന കത്രിക കൊണ്ട് ലിംഗം മുറിച്ചു മാറ്റി
Post Your Comments