തൊടുപുഴ: തൊടുപുഴയില്‍ യുവതീയുവാക്കള്‍ക്കു നേരെ സദാചാര ഗുണ്ടായിസം. ഇതേതുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ക്കു കുത്തേല്‍ക്കുകയും ചെയ്തു. അക്രമി സംഘാംഗമായ മലങ്കര പ്ലാന്റേഷൻ ചേലത്തില്‍ ലിബിന് ബേബിക്കാണു തോളില്‍ കുത്തേറ്റത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിക്കാന്‍ ലിബിന് കത്തി എടുത്തപ്പോള്‍, ആക്രമണത്തിനിരയായ യുവാവു കത്തി പിടിച്ചു വാങ്ങി ലിബിനെ കുത്തുകയായിരുന്നു.
സ്വകാര്യ ബസ്റ്റാന്‍ഡിനു സമീപം പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചോദ്യം ചെയ്തതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്. മൂന്നംഗ സംഘവുമായി ഉടലെടുത്ത വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.പരിക്കേറ്റ ലിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments