ടോക്കിയോ : ജപ്പാന്‍ ആണവ മലിനജലം കടലിലേ.്ക്ക് ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം മുന്‍പുണ്ടായ സൂനാമിയില്‍ സ്‌ഫോടനമുണ്ടായി ആണവചോര്‍ച്ചയിലൂടെ കുപ്രസിദ്ധി നേടിയ ജപ്പാനിലെ ഫുകുഷിമ നിലയത്തില്‍നിന്നു വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.. സ്‌ഫോടനമുണ്ടായ റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച റേഡിയോ ആക്ടിവിറ്റി നിറഞ്ഞ വെള്ളം പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കുകയല്ലാതെ മറ്റു വഴികളിലൊന്നുമില്ലെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി യോഷിയാകി ഹരാദ. 2022നകം ഇതു സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിസന്ധിയില്‍നിന്ന് ഒരു വിധത്തില്‍ തിരിച്ചുകയറുന്ന ആഭ്യന്തര മത്സ്യവിപണിയെ ശക്തമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതികരിച്ചു. സമീപ രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും വിഷയത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
Read Also : സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി : കോടതിയുടെ തീരുമാനം ഇങ്ങനെ
എന്നാല്‍ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷമല്ലാതെ റേഡിയോ ആക്ടിവ് ജലം സമുദ്രത്തിലേക്ക് ഒഴുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ അഭിപ്രായം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. റിയാക്ടറുകള്‍ തണുപ്പിക്കാനായി ഉപയോഗിച്ച് റേഡിയോ ആക്ടിവിറ്റിയാല്‍ വിഷലിപ്തമായ 10 ലക്ഷത്തിലേറെ ടണ്‍ ജലമാണ് നിലവില്‍ ആയിരത്തിനടുത്തു പടുകൂറ്റന്‍ ടാങ്കുകളില്‍ സംഭരിച്ചിരിക്കുന്നത്.
Post Your Comments