മുംബൈ•13 കാരിയായ പെൺകുട്ടിയെ ക്യാബിനകത്തേക്ക് വിളിച്ച് ലൈംഗികപരമായി സംസാരിച്ച 42 കാരനായ ട്യൂഷന്‍ അധ്യാപകനെ പോക്സോ നിയമപ്രകാരം പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം അമ്മയോട് വിവരിക്കുകയും തുടര്‍ന്ന് അവര്‍ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോക്സോ 354 എ (ലൈംഗിക പീഡനം), 12 (ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കൽ) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മറ്റു കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. പക്ഷേ കുട്ടികള്‍ ആരും പരാതിപ്പെടാന്‍ ധൈര്യപ്പെട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
പവായ് ഹിരാനന്ദാനി പ്രദേശത്തെ ഒരു ചൌളിലാണ് പെൺകുട്ടി താമസിക്കുന്നതെന്നും പവായ് പ്രദേശത്തെ ട്യൂഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നും പവായ് പോലീസ് പറഞ്ഞു.
സെപ്റ്റംബർ 11 ന് വൈകുന്നേരം 5.40 ഓടെ ട്യൂഷൻ അധ്യാപകന്‍ പെണ്‍കുട്ടിയോട് തന്റെ ക്യാബിനിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് അവളെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തിയ അധ്യാപകന്‍ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും പറയുകയായിരുന്നു.
എന്നാല്‍ വിദ്യാർത്ഥിനി അയാളോട് പ്രതികരിക്കാതെ വീട്ടിലേക്ക് പോയി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു.
Post Your Comments