Latest NewsIndiaNews

സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും, സാമ്പത്തിക ഉത്തജന നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. ഇതോടെ വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു

ഇന്ന് പ്രഖ്യാപിപ്പിക്കാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുട്ടുണ്ട്. ഈ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംതൃപ്തരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ALSO READ: കശ്മീര്‍ വിഷയം; ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ നിലപാടുമായി ഇമ്രാന്‍ഖാന്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തല്‍ പുറത്തുവന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് ഇതിന് കാരണമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ആ ലക്ഷ്യം കൈവരിക്കുക എന്നത് ഏറെ ദുഷ്‌കരമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button