Latest NewsKeralaNews

ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു

പാലക്കാട്: കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതായി പരാതി. വടക്കന്തറ ജൈനിമേട് ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹാബുദ്ദീന്റെ പേരില്‍ കേസെടുത്തതായി ടൗണ്‍ നോര്‍ത്ത് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കുടുംബവഴക്കിനേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

READ ALSO: അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : വിമർശനവുമായി സീ​താ​റാം യെ​ച്ചൂ​രി

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. റാബിനിഷയുടേയും മകളുടേയും ബഹളം കേട്ട് എത്തുമ്പോഴേക്കും ഷിഹാബുദ്ദീന്‍ സ്ഥലം വിട്ടിരുന്നു. ഗുരുതര പൊള്ളലേറ്റ റാബിനിഷയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കണ്ണിലും കഴുത്തിലും നെഞ്ചിലുമായാണ് പൊള്ളലേറ്റത്. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ആസിഡ് തെറിച്ച് മകള്‍ക്ക് കൈയിലാണ് ചെറിയ തോതില്‍ പൊള്ളലേറ്റത്.
സംഭവസമയത്ത് മകനും മറ്റൊരു മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഐ.പി.സി. 326 എ വകുപ്പുപ്രകാരം ഷഹാബുദ്ദീന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

READ ALSO: വാഹനവിപണിയിലെ മാന്ദ്യം; പുതിയ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയുമായി പ്രമുഖ വാഹന നിർമ്മാതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button