ചേര്‍ത്തല: പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍. പാലായില്‍ ഇടത് തരംഗം തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്‍. പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി. സി. കാപ്പന്‍ അനുകൂല തരംഗമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയും. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജനപിന്തുണയുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന നിലപാടുകളുമായി എസ്എന്‍ഡിപി യോഗം മുന്നോട്ടുപോകും.ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതന്‍ വെറും കടലാസ് പുലിയാണ്. സമിതിയില്‍ നിന്ന് ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണ്. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി.പി സുഗതന്റെ നേതൃത്വത്തില്‍ അന്‍പതോളം സംഘടനകള്‍ നവോത്ഥാന സംരക്ഷണസമിതി വിട്ടിരുന്നു.
Post Your Comments