Latest NewsKeralaIndia

പ്ലസ് ടു വിദ്യാർത്ഥികളുടെ അപകടമരണം ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു, പിന്നിൽ അവയവ മാഫിയ ആണെന്നും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ

എട്ടു സര്‍ജറികള്‍ നടത്തിയത് എന്തിനു വേണ്ടിയാണ്. മരിച്ചു എന്ന് പറഞ്ഞു . ധൃതി പിടിച്ച്‌ നജീബുദ്ധീന്റെ ശരീരം അവര്‍ മോര്‍ച്ചറിയിലേക്ക് എന്ന് പറഞ്ഞു എവിടെക്കോ മാറ്റി.

തൃശൂര്‍: മലപ്പുറം സ്വദേശിയായ ഉസ്മാന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ നജീബുദ്ധീന്റെയും സുഹൃത്ത് അബ്ദുല്‍ വാഹിദിന്റെയും അപകടമരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപണമുയരുന്നു. 2016 നവംബറില്‍ തന്റെ മകന്റെ മരണത്തിന്നിടയാക്കിയ അപകടമരണം ആസൂത്രിതമായ ഒരു കൊലപാതകമാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കുമൊക്കെ പരാതി നല്‍കി നജീബുദ്ധീന്റെ പിതാവ് ഉസ്മാന്‍. ഉസ്മാന്‍ ആരോപിക്കുന്നത് നജീബുദ്ധീന്റെ ശരീരത്തിൽ നിന്ന് കിഡ്‌നി കവർന്നു എന്നാണ്.

കിഡ്‌നി പോലെ മറ്റു അവയവങ്ങള്‍ നജീബുദ്ധീന്റെ ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിൽ പരാതി നല്‍കി ഉസ്മാന്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിഎംഐ സഭ നേതൃത്വം നല്‍കുന്ന തൃശൂരിലെ അമല ആശുപത്രികൂടിയാണ്.അമല ആശുപത്രിയില്‍ സുഖം പ്രാപിച്ചു വന്നിരുന്ന നജീബുദ്ധീന്റെ ശരീരത്തില്‍ എട്ടു സര്‍ജറികള്‍ നടത്തി. നജീബുദ്ധീനു ഒപ്പം ഐസിയുവില്‍ കിടന്നിരുന്ന മുഴുവന്‍ പേരെയും നജീബുദ്ധീന്റെ മരിച്ച ദിവസം നവംബര്‍ 22നു രാത്രിയില്‍ ഐസിയുവില്‍ നിന്ന് മാറ്റി. എന്തോക്കെയെ ചെയ്തു. എട്ടു സര്‍ജറികള്‍ നടത്തിയത് എന്തിനു വേണ്ടിയാണ്. മരിച്ചു എന്ന് പറഞ്ഞു . ധൃതി പിടിച്ച്‌ നജീബുദ്ധീന്റെ ശരീരം അവര്‍ മോര്‍ച്ചറിയിലേക്ക് എന്ന് പറഞ്ഞു എവിടെക്കോ മാറ്റി.

രാവിലെ ഒന്‍പത് മണിക്ക് ഇന്‍ക്വസ്റ്റ് സമയത്തും നജീബുദ്ധീന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്നിരുന്നു. അതിനര്‍ത്ഥം മോര്‍ച്ചറിയിലേക്ക് മാറ്റിയില്ല എന്നാണ്. അമലയില്‍ നിന്നോ ആശുപത്രി അധികൃതരുടെ ഒത്താശയോടെയോ നജീബുദ്ധീന്റെ അവയവങ്ങള്‍ മാറ്റപ്പെട്ടിരിക്കുന്നു. അപകടം നടന്ന ദിവസം 16 വയസുള്ളവര്‍ക്ക് വേണ്ടി രാത്രിയില്‍ വന്ദേരി സ്‌കൂളില്‍ നടത്തിയ ഫുട്‌ബോള്‍ മാച്ചിനെക്കുറിച്ചും സംശയമുണ്ട്. രാത്രിയില്‍ ലൈറ്റിന്റെ സഹായത്തോടെ ഫുട്‌ബോള്‍ മാച്ചോ? ഈ മാച്ച്‌ അപകടം സൃഷ്ടിച്ചവര്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംശയമുണ്ട്. മകന്‍ മരിച്ച അപകടം നടന്ന സ്ഥലത്തെക്കുറിച്ചും സംശയമുണ്ട്.

ഇവര്‍ സ്‌കൂളിലേക്ക് പോകേണ്ട പ്രധാന റൂട്ടിലല്ല പോയത്. വേറെ റൂട്ടിലാണ്. ഈ റൂട്ടില്‍ പോകേണ്ട ആവശ്യമില്ല. സ്‌കൂട്ടി ഓടിച്ചിരുന്ന അബ്ദുല്‍ വാഹിദിന്റെ രണ്ടു കൈകളിലും കെട്ടിയിട്ട പാടും കഴുത്തില്‍ കുടുക്കിട്ട പാടുമുണ്ടായിരുന്നു. അപകടം നടക്കുമ്ബോള്‍ ഇതൊക്കെ എങ്ങിനെ വരും. വേറെ എവിടെയോ വെച്ച്‌ മകനെയും സുഹൃത്തിനെയും അപായപ്പെടുത്തി ഇവിടെ കൊണ്ടുപോയി തള്ളിയതാണ്. ഇതാണ് ഞങ്ങള്‍ സംശയിക്കുന്നത്.ഇടത് ഭാഗം ചേര്‍ന്ന് പോകുന്ന രണ്ടു കുട്ടികളുടെയും വലത് ഭാഗത്ത് ഇങ്ങിനെ പരുക്ക് വന്നു. ഇവരുടെ സ്‌കൂട്ടി ഇടതു ഭാഗത്തുള്ള പോസ്റ്റിനു ഇടിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ ഇവരുടെ പരുക്കുകള്‍ വലത് ഭാഗത്തായിരുന്നു.

ഇടിച്ച പോസ്റ്റ് ഇടത് ഭാഗത്തും. വണ്ടി ഓടിച്ച അബ്ദുല്‍ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിലായിരുന്നു. മൂക്കിന്മേല്‍ ഒരു തൊലി പോലും പോയിട്ടില്ല. ഇവരുടെ തലയ്ക്ക് ആരോ വടികൊണ്ട് അടിച്ചതാണ് എന്ന സംശയമാണ് എനിക്കുള്ളത്. കഴുത്തില്‍ കുടുക്കിട്ടു വലിക്കുമ്പോഴാണ് നാവു പുറത്തു വരുന്നത്. രണ്ടു പേരെയും കൊന്നിടുകയാണ് ചെയ്തത്-അതീവ ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ട് ഉസ്മാന്‍ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് ഉസ്മാൻ ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button