Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaInternational

ഇതാ അവസാനം തെളിവും!! പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ലഷ്കർ ഭീകര ക്യാമ്പിന്റെ പരിശീലന വീഡിയോ പുറത്ത്

കൂടാതെ ഇവർക്ക് മുള്ളുവേലിയിൽ നിന്ന് മുറിവേൽക്കാതെയിരിക്കാനുള്ള ജാക്കറ്റും ധരിച്ചിട്ടുണ്ട്.

ന്യൂഡൽഹി: പാകിസ്ഥാന്റെ സകല നുണകളും പൊളിച്ചടുക്കി ഭീകര ക്യാമ്പിന്റെ വീഡിയോകൾ പുറത്ത്. ടൈംസ് നൗ ആണ് ഈ എക്സ്ക്ലൂസീവ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ലഷ്കർ ഭീകരർ പരിശീലനം നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇരുമ്പു ഫെൻസിംഗിൽ എങ്ങനെ അപ്പുറം കടക്കാമെന്നുള്ള പരിശീലനമാണ് കൂടുതലായും നടക്കുന്നത്. കൂടാതെ ഇവർക്ക് മുള്ളുവേലിയിൽ നിന്ന് മുറിവേൽക്കാതെയിരിക്കാനുള്ള ജാക്കറ്റും ധരിച്ചിട്ടുണ്ട്. പാകിസ്ഥാൻ അധിനിവേശ കാശ്മീരിലോ പാകിസ്ഥാനിലോ തന്നെ ഇരുമ്പി വേലി ഇല്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ അധികം വൈകാതെ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ്

ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിർത്തി പങ്കിടുന്ന സ്ഥലത്താണ് ഇത്തരം വേലികൾ ഉള്ളത്. ഇതുവഴി നുഴഞ്ഞു കയറ്റത്തിനുള്ള പരിശീലനവും കൂടാതെ റൈഫിളുകളും മറ്റും ഉപയോഗിച്ചുള്ള ആയുധ പരിശീലനവും ഭീകരവാദികൾ നടത്തുന്നുണ്ട്.ബലൂചിസ്ഥാനിൽ ഉള്ളവരെന്ന രീതിയിലാണ് ഇവർ ഇവിടെ കഴിയുന്നത്. എന്നാൽ പാകിസ്താനിലെ വെസ്റ്റ് പഞ്ചാബിൽ നിന്നും എത്തിയ ഭീകരർ ആണ് ഇതെന്ന് നാളുകളായുള്ള അന്വേഷണത്തിൽ കണ്ടെത്തി.

ലോകത്തിന്റെ മുൻപിൽ ഇരവാദമുയർത്തി തങ്ങൾ നിഷ്കളങ്കരാണെന്നു ഭാവിക്കുന്ന പാക്കിസ്ഥാന്റെയും അതെ സമയം തന്നെ ഭീകരന്മാരെ രക്ഷിക്കുന്ന അവരുടെ നയവുമാണ് ഇപ്പോൾ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്. ടൈംസ് നൗ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറത്തു വന്നിരിക്കുന്നത്.വീഡിയോ കാണാം: ( video & News courtesy- Times Now)

shortlink

Related Articles

Post Your Comments

Related Articles


Back to top button