Latest NewsHealth & Fitness

നിങ്ങള്‍ക്ക് പകല്‍ മൂന്നുതവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നുണ്ടോ? നിങ്ങളെ കാത്തിരിക്കുന്ന രോഗമിതാണ്

പകലുറക്കക്കാരെ അപേക്ഷിച്ച് രാത്രികാലങ്ങളില്‍ ഉറങ്ങുന്നവരുടെ തലച്ചോറില്‍

ദിവസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ അതീവ ഉറക്കക്ഷീണം നേരിടുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെട്ടു. 1991 മുതല്‍ 2000 വരെ നടത്തിയ പഠനത്തെക്കുറിച്ച് സ്ലീപ്പ് എന്ന ജേണലാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത് . പകല്‍ മൂന്നു തവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത 2.75 തവണ കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. മുമ്പ് യു എസ് ഹോപ്ക്കിന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം രാത്രിയില്‍ കൂടുതല്‍ സമയം ഉറങ്ങുന്നത് അല്‍ഷിമേഴ്സിനെ തടയാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു.

READ ALSO: ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങണം, എൻഫോഴ്‌സ്‌മെന്റ് അങ്ങോട്ട് ചെല്ലേണ്ടെന്ന് പറയുന്നു: കോടതി ചെയ്‌തത്‌

പകല്‍ സമയങ്ങളില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ബീറ്റ അമിലോയിഡ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും കാലക്രമേണ ഇത് അല്‍ഷിമേഴ്സിനു വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പകലുറക്കക്കാരെ അപേക്ഷിച്ച് രാത്രികാലങ്ങളില്‍ ഉറങ്ങുന്നവരുടെ തലച്ചോറില്‍ അമിലോയിഡ് നിക്ഷേപം കുറവാണ്. എന്നാല്‍ എന്തുകൊണ്ടാണു ബീറ്റ അമിലോയിഡ് പ്രോട്ടിന്‍ പകല്‍ ഉറങ്ങുന്നവരില്‍ ഇത്രയധികം ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഇതുവരെ കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

READ ALSO: ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button