ഭോപ്പാല്‍: ഭോപ്പാലില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ ബോട്ടപകടത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേരെ കാണാതായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് വരികയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ALSO READ: ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ
പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ഭക്തരുടെ സംഘം തടാകത്തിലേക്ക് പോയത്. അതില്‍ ഒരു ബോട്ടില്‍ 19 പേരുണ്ടായിരുന്നു. ഈ ബോട്ടാണ് അപകടത്തില്‍ പെട്ടത്. നാലു പേര്‍ രണ്ടാമത്തെ ബോട്ടിലേക്ക് നീന്തികയറിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന്റെ നാല് ലക്ഷം വീതം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ALSO READ: സോണിയ ഗാന്ധി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; ഉദ്ദേശ്യമിങ്ങനെ
Post Your Comments