കൊച്ചി: ചെക്ക് കേസിൽ നിന്ന് മോചിതനായ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഇന്ന് നാട്ടിലെത്തും. വൈകിട്ട് ഏഴ് മണിക്ക് നെടുമ്പാശേരിയിൽ എത്തുന്ന തുഷാറിന് എസ്എൻഡിപി യോഗം പ്രവർത്തകർ സ്വീകരണം നൽകും. ആലുവയിൽ വിശദീകരണയോഗത്തിന് ശേഷം രാത്രി കണിച്ചുകുളങ്ങരയിൽ എത്തുന്ന അദ്ദേഹം വാർത്താ സമ്മേളനവും നടത്തും.
Read also: നാസിലിനോട് വിരോധമില്ല; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്ന് തുഷാർ വെള്ളാപ്പള്ളി
അതേസമയം, തനിക്കെതിരെ ചെക്ക് കേസ് നൽകിയ നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് നൽകുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കിയിരുന്നു.
Post Your Comments