KeralaLatest NewsNews

പി.കെ ശശിയെ തിരിച്ചെടുത്ത് സിപിഎം

പാലക്കാട് : ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള  നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചു. ഇന്നത്തെ ജില്ലാ നേതൃയോഗങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു, അടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ പി.കെ ശശി പങ്കെടുക്കും.

Also read : “ബിജെപിക്ക് മാനഹാനി, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ” എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചവർക്കെതിരെ ചാനൽ നടപടിക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. സസ്പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്ന് ‍ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞു.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button